തോ​ടി​ന് പു​ന​ർ​ജ​നി​യേ​കാ​ൻ ആ​യി​ര​ങ്ങ​ൾ കൈ ​കോ​ർ​ക്കും
Saturday, January 19, 2019 11:28 PM IST
കൊല്ലം: മാ​ലി​ന്യം മൂ​ടി​യ ജ​ല​സ്രോ​ത​സ് വീ​ണ്ടെ ടു​ക്കാ​ൻ കൈ ​കോ​ർ​ക്കു​ക​യാ​ണ് കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മം. ഒ​ഴു​ക്ക് നി​ല​ച്ച പ​ന്നി​ത്തോ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ പു​ന​ജീ​വി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 28ന് ​തു​ട​ങ്ങും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് യോ​ഗം അ​നു​മ​തി ന​ൽ​കി​യ​ത്.
ഇ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ൽ മെ​ന്പ​ർ​മാ​ർ ചെ​യ​ർ​മാ​ൻ​മാ​രാ​യും സം​ഘാ​ട​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്രാ​ദേ​ശി​ക​ത​ല ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ കൃ​ഷ്ണ​കു​മാ​ർ, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഐ​സ​ക് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.