നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി അം​ഗീ​കാ​രം
Saturday, January 19, 2019 11:28 PM IST
നീ​ണ്ട​ക​ര : നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ അ​റി​യി​ച്ചു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലും ഈ ​ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. 46 കോ​ടി 43 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
​സം​സ്ഥാ​ന ഭ​വ​ന​നി​ര്‍​മ്മാ​ണ ബോ​ര്‍​ഡി​നെ​യാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. ​ഈ പ​ദ്ധ​തി പ്ര​കാ​രം 7358 സ്ക്വ​യ​ര്‍​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണമു​ള​ള ര​ണ്ട് നി​ല കെ​ട്ടി​ടം 485 സ്ക്വ​യ​ര്‍​മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണമു​ള​ള ഭ​ര​ണ നി​ര്‍​വ​ഹ​ണ ബ്ലോ​ക്ക് എ​ന്നി​വ​യു​ണ്ടാ​കും. ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്കി​ല്‍ കാ​ഷ്വാ​ലി​റ്റി, ക​ണ്‍​സ​ട്ടിം​ഗ് റൂ​മു​ക​ള്‍, 400 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന വി​ശ്ര​മ​മു​റി, ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റു​ക​ള്‍, ഫാ​ര്‍​മ​സി, ലാ​ബു​ക​ള്‍, ആ​ധു​നി​ക ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ണ്ടാ​കും.​
കൂ​ടാ​തെ 113 ബെ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വാ​ര്‍​ഡ്, 16 ബെ​ഡുക​ളു​ള​ള ഐസിയു, ന​വ​ജാ​ത​ ശി​ശു​ക​ള്‍​ക്കാ​യി ആറ് ബെ​ഡുക​ളു​ള​ള ഐ​സിയു, ലേ​ബ​ര്‍​റൂം കൂ​ടാ​തെ സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ്, ഫ​യ​ര്‍ ഫൈ​റ്റിം​ഗ് സി​സ്റ്റം, വാ​ട്ട​ര്‍ റീ​സൈ​ക്കി​ളിം​ഗ് പ്ലാ​ന്‍റ്, മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്, സോ​ളാ​ര്‍ പാ​ന​ല്‍​സ്, റോ​ഡു​ക​ള്‍, പാ​ര്‍​ക്ക് എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.​ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധം നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യെ മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​നു​ള​ള ടെ​ൻഡര്‍ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​മെ​ന്നും എംഎ​ല്‍എ അ​റി​യി​ച്ചു.