26 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ശാ​ക്തീ​ക​രി​ക്കു​ന്നു
Saturday, January 19, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ 26 ഗ​വ.​ സ്കൂ​ളു​ക​ളി​ൽ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ശാ​ക്തീ​ക​രി​ക്കു​ന്നു.
സ​മ​ഗ്ര ശി​ക്ഷ കേ​ര​ള മു​ഖേ​ന​യു​ള്ള ശാ​ക്തീ​ക​ര​ണം ജി​ല്ല​യി​ലെ മൂ​ന്നു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​പ​രി​ധി​യി​ലും സ​ർ​ക്കാ​ർ ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്ന ജീ​വ​ന​ക്കാ​രും കൂ​ടു​ത​ൽ കു​ട്ടി​ക​ളും ഉ​ള്ള വി​ദ്യാ​ല​യ​ങ്ങ​ളെ​യാ​ണ് ശാ​ക്തീക​ര​ണ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​എ​ൻ. ബാ​ബു​രാ​ജ്, ആ​ർ​എം​എ​സ്എ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, എ​സ്എ​സ്കെ പ്രോ​ഗ്രാ​മ​ർ കെ. ​നൗ​ഫ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 22നു ​രാ​വി​ലെ 10.30നു ​ബ​ത്തേ​രി കു​ന്താ​ണി ജി​എ​ൽ​പി സ്കൂ​ളി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
പ്രീ ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം കൂ​ടു​ത​ൽ ബാ​ല​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​കാ​സ​ത്തി​നു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​വ​മൂ​ല, ചി​ത്ര​മൂ​ല, സം​ഗീ​ത​മൂ​ല, വാ​യ​നാ​മൂ​ല, ഗ​ണി​ത​മൂ​ല, ശാ​സ്ത്ര​മൂ​ല എ​ന്നി​വ ഒ​രു​ക്കും. ഇ​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു എ​സ്എ​സ്കെ ഒ​രു ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കും. ആ​ദ്യ ഗ​ഡു​വാ​യി അ​ര ല​ക്ഷം രൂ​പ ന​ൽ​കും. ഇ​തു വി​നി​യോ​ഗി​ക്കു​ന്ന മു​റ​യ്ക്കു ര​ണ്ടാം ഗ​ഡു വി​ത​ര​ണം ചെ​യ്യും. ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശീ​ല​നം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഗ​വ.​സ്കൂ​ളു​ക​ളി​ൽ പി​ടി​എ ന​ട​ത്തു​ന്ന പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ പ​ദ്ധ​തി​ക്കു പു​റ​ത്താ​ണ്.