മലേഷ്യയിൽ തൊ​ഴി​ൽ സ്ഥ​ല​ത്ത് ഉ​ട​മ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Saturday, January 19, 2019 11:46 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ലേ​ഷ്യ​യി​ലെ തൊ​ഴി​ൽ സ്ഥ​ല​ത്ത് ഉ​ട​മ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ സീ​ഫോ​ർ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റിനെ (20) പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പി​താ​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സി​നും എം. ​ദ്രാ​വി​ഡ​മ​ണി​ എം​എ​ൽ​എക്കും പ​രാ​തി ന​ൽ​കി​.
18 മ​ണി​ക്കൂ​ർ സ​മ​യം ജോ​ലി​യെ​ടു​പ്പി​ക്കു​ക​യാ​ണെ​ന്നും ജോ​ലി​യി​ൽ കു​റ​വ് വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
എ​ട്ട് മാ​സം മു​ന്പാ​ണ് ചെ​ന്നൈ​യി​ലെ ഏ​ജ​ന്‍റ് മു​ഖേ​ന ഷ​ബീ​ർ മ​ലേ​ഷ്യ​യി​ലേ​ക്ക് ജോ​ലി​ക്ക് പോ​യ​ത്. എ​ന്നാ​ൽ ഏ​ജ​ന്‍റ് പ​റ​ഞ്ഞ ജോ​ലി​യോ ശ​ന്പ​ള​മോ ല​ഭി​ച്ചി​ല്ല. യു​വാ​വി​നെ നാ​ട്ടി​ലേ​ക്ക് വി​ടാ​നും ത​യാ​റാ​കു​ന്നി​ല്ല. മ​ക​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.