ശാ​സ്ത്ര​പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം നാളെ
Saturday, January 19, 2019 11:46 PM IST
മാ​ന​ന്ത​വാ​ടി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന ശാ​സ്ത്ര പാ​ർ​ക്കു​ക​ളി​ൽ ജി​ല്ല​യി​ലെ ആ​ദ്യ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്കുശേഷം ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ.​ആ​ർ കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ശാ​സ്ത്ര​പ​ഠ​നം കൂ​ടു​ത​ൽ ഹൃ​ദ്യ​വും ല​ളി​ത​വു​മാ​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ൽ ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ശാ​സ്ത്ര​ലാ​ബാ​ണ് ഇ​ത്. കു​ട്ടി​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ​ര്യാ​പ്ത​മാ​യ ത​ര​ത്തി​ലാ​ണ് ശാ​സ്ത്ര​പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​സ്ത്ര​പാ​ർ​ക്കു​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​യാ​റാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യാ​ണ്. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​ങ്കെ​ടു​ക്കും.