ഓ​ട്ടോ​ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, January 19, 2019 11:56 PM IST
ചെ​​റു​​തോ​​ണി: ഓ​​ട്ടോ​ മ​​റി​​ഞ്ഞ് ഡ്രൈ​​വ​​ർ മ​​രി​​ച്ചു. കീ​​രി​​ത്തോ​​ടി​​നു​​സ​​മീ​​പം പു​​ന്ന​​യാ​​ർ ക​​റു​​ക​​പ്പി​​ള്ളി​​ൽ ടോ​​മി​​യു​​ടെ മ​​ക​​ൻ സോ​​ജ​​നാ​ണ് (22) മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ ഓ​​ട്ടം​​ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങും​​വ​​ഴി പു​​ന്ന​​യാ​​ർ ചൂ​​ട​​ൻ​​സി​​റ്റി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. നി​​യ​​ന്ത്ര​​ണം​​വി​​ട്ട ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ​​നി​​ന്നു ചാ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ തെ​​ങ്ങി​​ൽ ത​​ല​​യി​​ടി​​ച്ച് റോ​​ഡി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും​​വ​​ഴി മ​​രി​​ച്ചു. അമ്മ: എ​​ൽ​​സി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മ​​രി​​യ, ടോ​​ജി.