തെ​റ്റി​യാ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന
Sunday, January 20, 2019 12:17 AM IST
ശ്രീ​കാ​ര്യം : തെ​റ്റി​യാ​റി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​ർ പ്രി​യ​ങ്ക ഗോ​വി​ന്ദ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം ടെ​ക്നോ​പാ​ർ​ക്കും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പാ​ർ​ക്കി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തു നി​ന്നും മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ക​ഴ​ക്കൂ​ട്ടം, പാ​ങ്ങ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ്ളാ​റ്റു​ക​ൾ, ടെ​ക്നോ​പാ​ർ​ക്കി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​തോ​ട് കൈ​യേ​റ്റ​വും മ​ലി​നീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ളാ​റ്റ് അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് സ​ബ് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.വ​ല്ല​ത്തോ​ട് കാ​വി​ന​ടു​ത്ത് ഖ​ര ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ചോ​ർ​ന്നു പ​റ​മ്പു​ക​ളി​ൽ വ്യാ​പി​ക്കു​ക​യും തെ​റ്റി​യാ​ർ തോ​ട്ടി​ൽ എ​ത്തു​ന്ന​താ​യും മ​ന​സി​ലാ​ക്കി.

ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ പി​ന്നി​ൽ മ​ലി​ന​ജ​ലം ഒ​ഴു​കി കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.​ആ​റ്റി​ൻ​കു​ഴി​യി​ലും തോ​ട് കൈ​യേ​റ്റ​വും മ​ലി​ന​ജ​ലം തോ​ട്ടി​ൽ എ​ത്തു​ന്ന​തും ക​ണ്ട​ത്തി.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ ബി​ന്ദു,അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ പ്രേ​മ ല​ത,തെ​റ്റി​യാ​ർ സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഹെ​ഡ് സ​ർ​വേ​യ​ർ ജോ​യി എ​ന്നി​വ​ർ പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ല​മ​റി​ഞ്ഞ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.