സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് പു​ത്ത​ന്‍ ഉ​ണ​ര്‍​വു​മാ​യി പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്ത്
Sunday, January 20, 2019 12:17 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ളു​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം പ​ന​വൂ​ര്‍ എ​ച്ച് ഐ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​കി​ഷോ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സം​ഗ​മം നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി,ബ്ലോ​ക്ക് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. ഷാ​ജ​ഹാ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ജി.​ടി.​അ​നീ​ഷ്, പി.​സു​ഷ, ബി​നു വി​നോ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​ഐ. സു​നി​ത,മൊ​ട്ട​ക്കാ​വ് രാ​ജ​ന്‍, വി.​എ​സ്.​സ​ജീ​വ് കു​മാ​ര്‍, കെ.​അം​ബി​ക എ​ന്നി​വ​ര്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പ്രീ​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച വി​ളം​ബ​ര ജാ​ഥ,ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.