ബ​സ് ക​ണ്ട​ക്ട​റെ കു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍
Sunday, January 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ള്ളൂ​രി​ല്‍ നി​ന്ന് കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി പി​ടി​യ​ല്‍. കാ​ല​ടി സ്വ​ദേ​ശി ശ​ര​ത്ത് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റി​നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബാ​ല​രാ​മ​പു​രം അ​തി​യ​ന്നൂ​ര്‍ ക​മു​കി​ന്‍​കോ​ട് സ്വ​ദേ​ശി അ​രു​ണി (28) നാ​ണ് എ​സ്എം​വി സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് കു​ത്തേ​റ്റ​ത്. ബ​സ് സ്കൂ​ളി​നു സ​മീ​പം നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് ശ​ര​ത്തും മ​റ്റു മൂ​ന്നു പേ​രും ചേ​ര്‍​ന്ന് ക​ണ്ട​ക്ട​റെ പൂ​ര്‍​വ​വൈ​രാ​ഗ്യം​മൂ​ലം കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ത​മ്പാ​നൂ​ര്‍ എ​സ്ഐ വി.​എം. ശ്രീ​കു​മാ​റും സം​ഘ​വും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.