കി​ടാ​രി പാ​ർ​ക്കി​ന്‍റെ​യും മൊ​ബൈ​ൽ മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, January 20, 2019 12:17 AM IST
ആ​റ്റി​ങ്ങ​ൽ: കേ​ര​ള സ​ർ​ക്കാ​ർ 2018 -19 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മു​ഖാ​ന്തി​രം സ്ഥാ​പി​ക്കു​ന്ന കി​ടാ​രി പാ​ർ​ക്കി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മി​ൽ​കോ ഡ​യ​റി​യു​ടേ​യും സം​യു​ക്ത സം​രം​ഭ​മാ​യ രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ​ക്കു​ള്ള മൊ​ബൈ​ൽ മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. കീ​ഴാ​റ്റി​ങ്ങ​ൽ തി​ന​വി​ള​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി കെ. ​രാ​ജു ഉദ്ഘാടനം ചെയ്യും. ച​ട​ങ്ങി​ൽ എ. ​സ​മ്പ​ത്ത് എം​പി, എം​എ​ൽ​എ​മാ​രാ​യ ബി. ​സ​ത്യ​ൻ, വി. ​ജോ​യി, ത്രി​ത​ല പ​ഞ്ചാ​യ​ത്തു പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.