തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Sunday, January 20, 2019 12:17 AM IST
ആ​റ്റി​ങ്ങ​ൽ : കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് കു​റ​ക്ക​ട വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ കൊ​ച്ചാ​ലും​മൂ​ട് അ​ജ​യ​ഘോ​ഷ് മ​ന്ദി​ര​ത്തി​ൽ ത​ങ്ക​ച്ചി​ക്ക്(47 ) ആ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​റ​ക്ക​ട അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. വ​ല​ത് കാ​ലി​നു അ​ഞ്ചോ​ളം ക​ടി​യേ​റ്റു. മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ വ​ന്നാ​ണ് അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​പ​രി​ക്കേ​റ്റ ത​ങ്ക​ച്ചി​യെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടി​ച്ച തെ​രു​വു​നാ​യ ക​ഴി​ഞ്ഞ ദി​വ​സം ച​ത്തു പോ​യി. കു​റ​ക്ക​ട കൊ​ച്ചാ​ലും മൂ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളും ഇ​തേ കാ​ര​ണ​ത്താ​ൽ ഭ​യ​ത്തി​ലാ​ണ്.​അ​തി​നാ​ൽ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി​യെ​ടു​ക്കാ​ൻ കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.