ബെ​ഫി ദേ​ശീ​യ സ​മ്മേ​ള​നം 28 മു​ത​ൽ
Sunday, January 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ബെ​ഫി) യു​ടെ പ​ത്താം ദേ​ശീ​യ സ​മ്മേ​ള​നം 28 മു​ത​ൽ 31 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ന​ട​ക്കും. ഇ​രു​പ​തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ൽ ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​യെ​ട്ടി​നു വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ നി​ന്നു പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് റാ​ലി ന​ട​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ള​മ​രം ക​രീം എം​പി സ്വാ​ഗ​തം പ​റ​യും. 29 നു ​രാ​വി​ലെ പ​ത്തി​ന് ടാ​ഗോ​ർ തി​യ​റ്റ​റി​ൽ സി​ഐ​ടി​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​പ സെ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും ച​ർ​ച്ച​യും. 30 നു ​രാ​വി​ലെ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ബൃ​ന്ദ കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു വ​നി​താ​സ​മ്മേ​ള​നം. 31 നു ​പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ക്കും.
രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ, ന​വ, സ്വ​കാ​ര്യ, ഗ്രാ​മീ​ണ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​യും റി​സ​ർ​വ് ബാ​ങ്ക്, ന​ബാ​ർ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും എ​ഴു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ളും നി​രീ​ക്ഷ​ക​രും വി​ദേ​ശ നി​രീ​ക്ഷ​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ നാ​ലു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.