വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, January 20, 2019 12:18 AM IST
കാ​ട്ടാ​ക്ക​ട: ഭാ​ര്യ​യെ ത​ല്ലി​യ​ത് ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​യു​ടെ ബൈ​ക്ക് ഭ​ർ​ത്താ​വ് ക​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പേ​ഴും​മൂ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ബാ​ദു​ഷാ മ​ൻ​സി​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ജീ​ർ (23)ആ​ണ് പി​ടി​യി​ലാ​യ​ത്.
പേ​ഴും​മൂ​ട്ടി​ൽ വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളാ​ണ് ക​ത്തി​ച്ച​ത്. ബൈ​ക്കി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് വീ​ടി​നും നാ​ശം സം​ഭ​വി​ച്ചു. പേ​ഴും​മൂ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഷെ​മീ​റി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.​ഒ​രു ബൈ​ക്കും ര​ണ്ട് സ്കൂ​ട്ട​റും ക​ത്തി ന​ശി​ച്ചു.​സം​ഭ​വ​ത്തെ പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. പേ​ഴും​മൂ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ബാ​ദു​ഷാ മ​ൻ​സി​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ജീ​ർ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​യാ​യ അ​സീ​സ് സ​ജീ​റി​നെ വി​ല​ക്കി. ഇ​തോ​ടെ സ​ജീ​റും അ​സീ​സും ത​മ്മി​ൽ വ​ഴ​ക്കാ​യി. ഇ​തോ​ടെ ഷെ​മീ​റി​ന്‍റെ വീ​ട്ടി​ൽ വ​ച്ചി​രു​ന്ന അ​സീ​സി​ന്‍റെ ബൈ​ക്ക് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ നി​ന്നും തീ​പി​ടി​ച്ച് സ​മീ​പ​വാ​സി​യാ​യ ഷെ​ഫീ​ക്കി​ന്‍റെ സ്ക്കൂ​ട്ട​റും ക​ത്തി ന​ശി​ച്ചു. തീ ​ആ​ളി​പ്പ​ട​ർ​ന്ന് ഷെ​മീ​റി​ന്‍റെ വീ​ടി​നും തീ​പി​ടി​ച്ചു. സ​മീ​പ വാ​സി​ക​ൾ ഉ​ണ​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പു​ല​ർ​ച്ചേ ത​ന്നെ സ​ജീ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.