മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Sunday, January 20, 2019 12:18 AM IST
ശ്രീ​കാ​ര്യം : മ​ൺ​വി​ള കെ​ൽ​ട്രോ​ണി​ന് സ​മീ​പം വി​ല്ല​യു​ടെ മ​തി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. മ​ല​യി​ൻ​കീ​ഴ് പാ​ല​ത്തു​വി​ള സ്വ​ദേ​ശി ബൈ​ജു (33) വി​നാ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ഴി​യെ​ടു​ത്ത് മ​തി​ൽ കോ​ൺ​ഗ്രീ​റ്റ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കോ​ൺ​ഗ്രീ​റ്റി​ന്‍റെ തൂ​ണ് ഇ​ള​കി വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് വ​ശ​ത്തു​ള്ള മ​ണ്ണി​ടി​ഞ്ഞ് ബൈ​ജു​വി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ളും കോ​ൺ​ക്രീ​റ്റി​നും മ​ണ്ണി​നു​മി​ട​യി​ലാ​യ ബൈ​ജു​വി​നെ ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ബൈ​ജു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ് .