പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പ്പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, January 20, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പ്പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ് ക​ർ​മം വി​കാ​രി മോ​ണ്‍. ടി. ​നി​ക്കോ​ളാ​സ് നി​ർ​വ​ഹി​ച്ചു.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റ​നി ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ക്ലീ​റ്റ​സ് വി​ൻ​സ​ന്‍റ് (ഡ​യ​റ​ക്ട​ർ, ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി), ഫാ. ​എം. സു​രേ​ഷ് പ​യ​സ്(​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ബി​സി​സി തി​രു​വ​ന​ന്ത​പു​രം​അ​തി​രൂ​പ​ത), ഫാ. ​ത​ദ​യൂ​സ് അ​രു​ള​പ്പ​ൻ(​സ​ഹ വി​കാ​രി വി​ഴി​ഞ്ഞം), ഫാ. ​ലെ​നി​ൻ രാ​ജ് (ഡ​യ​റ​ക്ട​ർ ടി​എ​സ്എ​സ്എ​സ്), ഫാ. ​ആ​ന്‍റ​ണി സി​ൽ​വ​സ്റ്റ​ർ (വി​കാ​രി പൂ​ഴി​ക്കു​ന്ന്), ഫാ. ​ഡേ​വി​ഡ് സ​ണ്‍ (വി​കാ​രി പു​ത്ത​ൻ​തോ​പ്പ്), ഫാ. ​മ​നു കു​ള​പ്പു​റ​ത്ത്(​സ​ഹ​വി​കാ​രി പാ​ള​യം) തു​ട​ങ്ങി​യ​വ​ർ യ​ഥാ​ക്ര​മം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ ഫാ. ​പ്ര​ബി​ൻ എ​സ്എം (സ​ഹ​വി​കാ​രി പൂ​ന്തു​റ), ഫാ. ​ജൂ​ഡി​റ്റ് പ​യ​സ് (പ്രൊ​ക്കു​റേ​റ്റ​ർ തി​രു. അ​തി​രൂ​പ​ത), ഫാ. ​വൈ. ഇ​മ്മാ​നു​വ​ൽ (സ​ഹ വി​കാ​രി വ​ലി​യ​വേ​ളി), റ​വ.​ഡോ. മൈ​ക്കി​ൾ തോ​മ​സ് (കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രു​ശ്രൂ​ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത), റ​വ. ഡോ. ​വൈ.​എം. എ​ഡി​സ​ണ്‍ (ചാ​ൻ​സി​ല​ർ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത), ഫാ. ​ഡോ​ണി ഡി. ​പോ​ൾ (ഹൗ​സ് മി​നി​സ്റ്റ​ർ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത), ഫാ. ​എ.​ജെ. ദീ​പ​ക് ആ​ന്‍റോ (സ​ഹ​വി​കാ​രി പാ​ള​യം) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഇ​ന്ന് കു​ന്നു​കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ചാ​പ്പ​ലി​ൽ കു​രി​ശ​ടി വാ​ർ​ഷി​കം ന​ട​ക്കും. 22 മു​ത​ൽ 24 വ​രെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ കു​ന്നു​കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ന​ഗ​റി​ൽ ആ​ത്മീ​യ ഉ​ണ​ർ​വ് ധ്യാ​നം ന​ട​ക്കും.
ഫാ. ​സി​നീ​ഷ് തോ​മ​സ് പാ​ല​ത്തി​ങ്ക​ൾ ആ​ർ​സി​ജെ ആ​ൻ​ഡ് ടീം ​ന​യി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ തി​രു​നാ​ൾ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ദേ​വാ​ല​യം ചു​റ്റി തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി.
തി​രു​വ​ന​ന്ത​പ​പു​രം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ റ​വ.​ഡോ. ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. വൈ​കു​ന്നേ​രം 6.30 കൊ​ടി​യി​റ​ക്ക്.