മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീസ് ന​ൽ​കി
Sunday, January 20, 2019 12:19 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ൽ ഇ​ട​തു​മു​ന്ന​ണി പി​ന്തു​ണ​യോ​ടെ ഭ​രി​ക്കു​ന്ന ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​ൻ​നാ​യ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സും ജെ​ഡി​യു പ്ര​തി​നി​ധി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റും അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീസ് ന​ൽ​കി.
കേ​ര​ള​ത്തി​ലെ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി​യു​ടെ ഏ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ണ് എ​സ്. ച​ന്ദ്ര​ൻ​നാ​യ​ർ.
ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത ക​ള​ങ്ക​പ്പെ​ടു​ത്തി, വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക്കി​യ സി​പി​എം ഭീ​ക​ര​ത​യ്ക്ക് ന​ൽ​കേ​ണ്ട പ്ര​ഹ​ര​മാ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ കാ​ണു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​രു​പ​ത് അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ് എ​ട്ട്, സി​പി​എം എ​ട്ട്, ബി​ജെ​പി ര​ണ്ട്, ജെ​ഡി​യു ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
ജ​ന​താ​ദ​ളി​ലെ എ​സ്. ച​ന്ദ്ര​ൻ​നാ​യ​ർ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്‍റ് ആ​യ​പ്പോ​ൾ, മ​റ്റൊ​രം​ഗ​മാ​യ ആ​ർ. സ​രോ​ജി​നി​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​ന​താ​ദ​ൾ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി​യാ​യി പ​രി​ണ​മി​ച്ച​തോ​ടെ എ​സ്. ച​ന്ദ്ര​ൻ നാ​യ​ർ ആ ​പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യെ​ങ്കി​ലും മ​റ്റൊ​രം​ഗ​മാ​യ സ​രോ​ജി​നി യു​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ന്നു.
കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും ജെ​ഡി​യു​വി​ലെ ഒ​രാ​ളും ചേ​ർ​ന്ന് ഒ​ൻ​പ​ത് പേ​രാ​ണ് ഇ​ന്ന​ലെ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീസ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​പേ​രു​ള്ള ബി​ജെ​പി നി​ല​പാ​ട് അ​വി​ശ്വാ​സ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.