ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തിന് പദ്ധതിയുമായി പോലീസ്
Sunday, January 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും വി​ല​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നാ​യി ‘നോ ​യു​വ​ർ പോ​ലീ​സ്’ (Know Your Police) എ​ന്ന പ​ദ്ധ​തി​ക്ക് സി​റ്റി പോ​ലീ​സ് തു​ട​ക്ക​മി​ട്ടു.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി എ​സ്.​സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി Police Public Together Campaign ആ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി താ​ഴെ​പ്പ​റ​യു​ന്ന മാ​ർ​ഗ​ങ്ങ​ളി​ൽ കൂ​ടി അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​മ്മീ​ഷ​ണർ എ​സ്. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.