മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ
Sunday, January 20, 2019 12:23 AM IST
എ​ട​ക്ക​ര: ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന 46ാമ​ത് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​ന ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​നു ഇ​ന്നു ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്ക​മാ​കും. സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം 6.30നു ​ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ര്യ​ൻ താ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​വ​ർ​ഗീ​സ് പി. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​ത്താ​നം വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

പൂ​ക്കോ​ട്ടും​പാ​ടം: പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു ശേ​ഷം പൂ​ക്കോ​ട്ടും​പാ​ടം -ചു​ള്ളി​യോ​ട് - ക​വ​ള​മു​ക്ക​ട്ട റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 1.90 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് റ​ബ​റൈ​സ് ചെയ്തത്. സം​ര​ക്ഷ​ണ ഭി​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​ത്. നാ​ലു മീ​റ്റ​ർ വീ​തി​യും 3.8 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്.
റോ​ഡി​ന്‍റെ നി​ർ​മാ​ണത്തിനാവ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ പ​തി​നേ​ഴ് കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ച്ചു.അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ഹം​സ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ത്നാ​ഗോ​പി, മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ, കെ.​വാ​സു​ദേ​വ​ൻ, പി.​ടി അ​ബ്ദു​ള്ള, ടി.​എ മു​ഹ​മ്മ​ദ്കു​ഞ്ഞി, എ​ൻ. മ​ജീ​ദ്, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.