എ​ട​പ്പാ​ളി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Sunday, January 20, 2019 12:23 AM IST
എ​ട​പ്പാ​ൾ: ഭൂ​രി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​വും നോ​ക്കി​യ​ല്ല ആ​വ​ശ്യ​ങ്ങ​ൾ നോ​ക്കി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ എ​ട​പ്പാ​ൾ-​നീ​ലി​യാ​ട് പാ​ത​യു​ടെ സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ട​പ്പാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ൽഅ​ധ്യ​ക്ഷ​ത വഹിച്ചു. വി​ക​സ​ന​ത്തി​ന്‍റെ രീ​തി​ക​ൾ ക​ണ്ടം​വച്ച കോ​ട്ടു​പോ​ലെ​യാ​ണ്. ചി​ല പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചി​ല​യി​ട​ത്ത് ആ​വ​ശ്യ​ത്തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ എ​ത്തു​ക​യും ചെ​യ്യു​ന്ന​തു ആ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും സ​മ​ത്വ​മി​ല്ലാ​യ്മ​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു. വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ പു​തി​യ അ​നു​ഭ​വ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്‌ട്രീയം ക​ല​ർ​ത്താ​തെ നാ​ടി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​മെ​ന്ന​നി​ല​യി​ൽ സ​മീ​പി​ച്ചാ​ൽ സ​മൂ​ഹ​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റം സാ​ധ്യ​മാ​കു​മെ​നന്ന് സ്പീ​ക്ക​ർ സൂ​ചി​പ്പി​ച്ചു.
സ്ഥ​ല​മെ​ടു​പ്പി​നും മ​റ്റു​മാ​യി ആ​രെ​യും ദ്രോ​ഹി​ക്കാ​തെ മേ​ൽ​പ്പാ​ലം സാ​ധ്യ​മാ​ക്കാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തി​യി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു. ​സ​ർ​ക്കാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്പോ​ഴേ​ക്കും പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ൾ മു​ഴു​വ​ൻ ക​ണ്‍​മു​ന്നി​ൽ അ​നു​ഭ​വേ​ദ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ റോ​ഡി​നു മു​ക​ളി​ലൂ​ടെ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ സ്ഥ​ല​ത്താ​ണ് പാ​ലം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.
കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 13.75 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​ത​യി​ൽ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ജ​ംഗ്ഷ​നാ​ണ് എ​ട​പ്പാ​ൾ. പൊ​ന്നാ​നി, പ​ട്ടാ​ന്പി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​വ​ർ​ക്കു എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് തി​രി​ഞ്ഞു പോ​കേ​ണ്ട​തെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. 200 മീ​റ്റ​ർ ദൂ​ര​മു​ള്ള മേ​ൽ​പ്പാ​ല​ത്തി​ൽ ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡും ഒ​രു മീ​റ്റ​ർ വീ​തി​ൽ ഇ​രു വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും. കൂ​ടാ​തെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും വ​ശ​ങ്ങ​ളി​ൽ മൂ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡും നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.
ഇ​തോ​ടൊ​പ്പം 5.5 കോ​ടി ചെ​ല​വ​ഴി​ച്ച് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച എ​ട​പ്പാ​ൾ-​നീ​ലി​യാ​ട് പാ​ത​യു​ടെ ഉ​ദ​ഘാ​ട​ന​വും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. പാ​ത​യി​ലൂ​ടെ മ​ന്ത്രി കെ.​ടി ജ​ലീ​ൽ ജീ​പ്പി​ൽ സ​ഞ്ച​രി​ച്ചു ജ​ന​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ച്ചു.
പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ക്ഷ്മി, വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ പാ​റ​ക്ക​ൽ, എ​ട​പ്പാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ൻ് പി.​പി ബി​ജോ​യ്, ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി അ​ബ്ദു​ൾ നാ​സ​ർ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ക​വി​ത, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി മോ​ഹ​ൻ​ദാ​സ്, എ​ട​പ്പാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ് സി.​വി സൂ​ബൈ​ദ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ. ​ദേ​വി​ക്കു​ട്ടി, എം.​ബി ഫൈ​സ​ൽ, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​എ ന​വാ​ബ്, എ​ട​പ്പാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​വി രാ​ധി​ക, വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വി.​ബി ബി​ന്ദു, വി.​പി അ​നി​ത, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹ​രീ​ഷ്, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർഎം ​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ഡി​ബി​സി​കെ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ജെ അ​ല​ക്സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.