ശി​ല്​പ​ശാ​ല: സം​ഘാ​ട​ക സ​മി​തി​യാ​യി
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല 30നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തും. മാ​ലി​ന്യ​സം​സ്ക​ര​ണം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളെ കൂ​ടി സം​യോ​ജി​പ്പി​ച്ചു ന​ട​ത്തി​യ സ​മ​ഗ്ര ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത​ല ജ​ല​സം​ഗ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ചെ​യ​ർ​മാ​നും ക​ള​ക്ട​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷന്മാ​രാ​യ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ, വി.​സു​ധാ​ക​ര​ൻ, അ​നി​ത കി​ഷോ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ-​ഓ​ഡി​നേ​റ്റ​ർ പി .​രാ​ജു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി. ​ജ​ഗ​ൽ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.