വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: പ്ര​സ​വം നി​ർ​ത്താ​ൻ തടസം നിന്ന ഭ​ർ​ത്താ​വി​നെ​തി​രേ പ​രാ​തി
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: വ​നി​താ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ മെ​ഗാ​അ​ദാ​ല​ത്തി​ൽ 16 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ക​മ്മീ​ഷ​നു മു​ന്നി​ൽ വ​ന്ന 67 കേ​സു​ക​ളി​ൽ 39 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.
ബാ​ക്കി​യു​ള്ള കേ​സു​ക​ൾ 24നു ​ന​ട​ക്കു​ന്ന അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം രാ​ധ പ​റ​ഞ്ഞു.
പ്ര​സ​വം നി​ർ​ത്താ​ൻ തടസം നിന്ന ഭ​ർ​ത്താ​വി​ൽ നി​ന്നു വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടും ചെ​ല​വ് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടും യു​വ​തി വ​നി​താ​ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി.
നാ​ലു കു​ട്ടി​ക​ളു​ള്ള യു​വ​തി​യാ​ണ് പ്ര​സ​വം നി​ർ​ത്താ​ൻ തടസം നിന്ന ഭ​ർ​ത്താ​വി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​മ്മീ​ഷ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധിച്ചില്ല. തു​ട​ർ​ന്ന് സ​ഹോ​ദ​ര​നെ വി​ളി​ച്ച് ഇ​യാ​ളെ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ വ​നി​താ സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ർ​ലെ​റ്റ് മാ​ണി, എ​സ്ഐ കു​മാ​രി, അ​ഭി​ഭാ​ഷ​ക​രാ​യ ബീ​ന, പ്രീ​തി ശി​വ​രാ​മ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.