സ്കൂ​ളു​ക​ൾ​ക്കു കം​പ്യൂ​ട്ട​ർ വി​ത​ര​ണം ഉ​ട​ൻ
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റു സ്കൂ​ളുകൾക്ക് എം​എ​ൽ​എ ഫ​ണ്ടിൽ കം​പ്യൂ​ട്ട​റു​ക​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നു വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ഒ​രാ​ഴ്ച​ക്ക​കം മു​ഴു​വ​ൻ കം​പ്യൂ​ട്ട​റു​ക​ളും വി​ത​ര​ണം ചെ​യ്യും. എം.​പി ലാ​ഡ്സ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ​സു​ക​ൾ അ​നു​വ​ദി​ച്ച മു​ഴു​വ​ൻ സ്കൂ​ളു​ക​ൾ​ക്കും ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. മ​ഞ്ചേ​രി, തൃ​ക്ക​ല​ങ്ങോ​ട് കെഐഎ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു​ക​ൾ ശ​ക്തി​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും മാ​ർ​ച്ച് 30 ന​കം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു. പൂ​ക്ക​ള​ത്തൂ​രി​ലെ പു​തി​യ സെ​ക‌്ഷ​ൻ ഓ​ഫീ​സ് തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഹി​ൽ ഹൈ​വേ നി​ർ​മാ​ണ​ത്തി​നാ​യി വ​ന​ഭൂ​മി സ​ർ​വേ ചെ​യ്യു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും വ​നം വ​കു​പ്പ് സ​ർ​വേ​യ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു നോ​ർ​ത്ത് ഡി​എ​ഫ്ഒ അ​റി​യി​ച്ചു.
ഉൗ​ർ​ക്ക​ട​വ് -മു​ണ്ടു​മു​ഴി ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ന​ട​ന്ന റോ​ഡ് അ​ള​ന്നു അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.