ചി​യ്യാ​നൂ​രി​ൽ തോ​ട് ന​വീ​ക​ര​ണ​ത്തി​ന് സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ൽ
Sunday, January 20, 2019 12:25 AM IST
ച​ങ്ങ​രം​കു​ളം:​വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നും മു​റ​വി​ളി​ക​ൾ​ക്കും ശേ​ഷം ചി​യ്യാ​നൂ​ർ മോ​ഡേ​ണ്‍ ജൈ​വ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​യു​ന്നു. പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​യ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചി​യ്യാ​നൂ​ർ പാ​ട​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന തോ​ട് ന​വീ​ക​രി​ച്ചു ജ​ല​സേ​ച​നം ന​ട​ത്താനു​ള്ള വ​ൻ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി.
വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശി​ട്ടു കി​ട​ന്നി​രു​ന്ന ചി​യ്യാ​നൂ​രി​ലെ വ​യ​ലു​ക​ൾ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ജൈ​വ​നെ​ൽ​കൃ​ഷി ന​ട​ത്തി വി​ജ​യം കൈ​വ​രി​ച്ചി​രു​ന്നു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കാത്തതിന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളും വെ​ള്ളം ല​ഭി​ക്കാനുള്ള സാ​ധ്യ​ത​ക​ളും വാ​ർ​ത്ത​യാ​യ​തോ​ടെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യത്.
പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും വ​ട​ക്കു കോ​ട്ട​യി​ൽ ക്ഷേ​ത്രം താ​ഴം വ​രെ​യും വ​ട​ക്കു കി​ഴ​ക്ക് വ​ള​യം​കു​ളം ക​ല്ലാ​ജി പ​ള്ളി ഞാ​റ​ക്കു​ന്ന് താ​ഴം വ​രെ​യും മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന തോ​ടും പ​രി​സ​ര​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന നൂ​റു ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന നെ​ൽ​വ​യ​ലു​ക​ളും സം​സ്ഥാ​ന പാ​ത​യ്ക്ക് തെ​ക്ക് എ​റ​വ​റാം​കു​ന്ന് പ​ള്ളി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലെ 50 ഏ​ക്ക​റോ​ളം നെ​ൽ​പ്പാ​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന വ​ലി​യ പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​വു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കെ​എ​ൽ​ഡി​സി​യു​ടെ എ​ൻ​ജി​നിയ​ർ​മാ​രും ഓ​വ​ർ​സീ​യ​ർ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘം മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം തോ​ട് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി.
പൊ​ന്നാ​നി കോ​ൾ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യാ​ന​ന്ദ​ൻ, മോ​ഡേ​ണ്‍ ജൈ​വ​ക​ർ​ഷ​ക സം​ഘം പ്ര​വ​ർ​ത്ത​ക​രും പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​ഗ​മി​ച്ചു. തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നും ത​ട​യ​ണ കെ​ട്ടു​ന്ന​തി​നും പ​ന്പു സെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും യു​വ ക​ർ​ഷ​ക​ർ​ക്കു ധാ​രാ​ളം പ​ണം ചെ​ല​വാ​യി​രു​ന്നു.
മോ​ഡേ​ണ്‍ ജൈ​വ​ക​ർ​ഷ​ക സം​ഘം പ്ര​വ​ർ​ത്ത​ക​രും പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റും സ്പീ​ക്ക​റെ നേ​രി​ട്ടു ക​ണ്ടു പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​തു​കൂ​ടാ​തെ നി​ല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ബി ഫൈ​സ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി പ​ത്തു ല​ക്ഷം രൂ​പ​യും ഇ​വി​ടേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.