തൊ​ഴി​ല്‍ നി​കു​തി,ലെ​സ​ന്‍​സ് ഫീ​സ് വ​ര്‍​ധ​ന​ പി​ന്‍​വ​ലി​ക്ക​ണമെന്ന്
Sunday, January 20, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ തൊ​ഴി​ല്‍ നി​കു​തി വ​ര്‍​ധ​ന​വും ലൈ​സ​ന്‍​സ് ഫീ​സ് വ​ര്‍​ധ​ന​വും കോ​ര്‍​പ​റേ​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ല​ത​രം ഫീ​സു​ക​ള്‍ ഈ​ടാ​ക്കു​ന്ന സ​മ്പ്ര​ദാ​യം പി​ന്‍​വ​ലി​ക്ക​ണം. ഡി ​ആ​ന്‍​ഡ് ഒ ലൈ​സ​ന്‍​സ് കാ​ല​യ​ള​വ് അ​ഞ്ച് വ​ര്‍​ഷ​മാ​യി പു​ന​ര്‍ നി​ര്‍​ണ​യി​ക്ക​ണം ,ലെ​സ​ന്‍​സ് സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ ഓ​ണ്‍​ലെ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ​യാ​യി അ​ട​ക്കേ​ണ്ട​താ​ണ് തൊ​ഴി​ല്‍ നി​കു​തി.
​ഫെ​ബ്രു​വ​രി മു​ത​ല്‍ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​കാ​ല​യ​ള​വാ​ണ്. ഫെ​ബ്ര​വ​രി 28-ന​കം പു​തു​ക്കി​യി​ല്ലെ​ങ്കി​ല്‍ വ​ലി​യ പി​ഴ ഈ​ടാ​ക്കും. ഈ ​ഒ​രു അ​വ​സ​ര​ത്തെ മു​ത​ലെ​ടു​ത്താ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ നീ​ക്കം. വ്യ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും എ​കോ​പ​ന​സ​മി​തി വ​ര്‍​ക്കിം​ഗ് സെ​ക്ര​ട്ട​റി കെ.​എ.​നാ​സ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.