പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു ടാ​റിം​ഗ്: മൂ​പ്പൈ​നാ​ട് മാ​തൃ​ക​യാ​കു​ന്നു
Sunday, January 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​നു പി​ന്നാ​ലെ പ്ലാ​സ്റ്റി​ക് പൊ​ടി​ച്ച് റോ​ഡ് ടാ​റിം​ഗി​നു ഉ​പ​യോ​ഗി​ച്ച് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തും മാ​തൃ​ക​യാ​വു​ന്നു. ആ​റു മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും ക​ട​ക​ളി​ൽ​നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് വ​ടു​വ​ൻ​ചാ​ലി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ പൊ​ടി​ച്ചാ​ണ് ടാ​റിം​ഗി​നു പാ​ക​പ്പെ​ടു​ത്തി​യ​ത്. ഒ​ന്പ​താം വാ​ർ​ഡി​ലെ വേ​ട​ൻ കോ​ള​നി റോ​ഡി​ൽ പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു ടാ​റിം​ഗ് തു​ട​ങ്ങി. 100 കി​ലോ​ഗ്രാം ടാ​റി​ന് 10 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് എ​ന്ന അ​നു​പാ​ത​ത്തി​ൽ മെ​റ്റ​ലി​നൊ​പ്പം ഉ​രു​ക്കി​ച്ചേ​ർ​ത്താ​ണ് ടാ​റിം​ഗ്. പ​ഞ്ചാ​യ​ത്തി​ൽ ഈ ​വ​ർ​ഷം 2,000 കി​ലോ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ​ദ്ധ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. രാ​ജേ​ഷ്, പ്ര​ബി​ത, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, കെ. ​മ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.