മ​ക​ളെയുംകൂട്ടി സ്കൂ​ട്ട​റി​ൽ പോ​യ പിതാവ് ബ​സിടി​ച്ച് മ​രി​ച്ചു
Sunday, January 20, 2019 1:10 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന അ​ച്ഛ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു. നെ​ല്ലി​ക്കു​ന്നം സ്നേ​ഹാ​ ഭ​വ​നി​ൽ ബേ​ബി(60)​യാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​നു പി​ന്നി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന മ​ക​ൾ സ്നേ​ഹാ ബേ​ബി (21)​യെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ ഐ ​മാ​ളി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സ് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ബേ​ബി​യെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ്ര​വാ​സി​യാ​യി​രു​ന്ന ബേ​ബി അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ: റെ​യ്ച്ച​ൽ.