ഈ-​പോ​സ് ബോ​ധ​വ​ത്ക​ര​ണം
Sunday, January 20, 2019 1:44 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ​ത്തി​ന്‍റെ വി​വി​ധ ഘ​ട​ക​ങ്ങ​ളെ കു​റി​ച്ചും ഈ-​പോ​സ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യെ​ക്കു​റി​ച്ചും പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ഹാ​ളി​ൽ ഈ-​പോ​സ് ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​സു​ലൈ​ഖ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ടി.​ത​മ്പാ​ൻ, എം.​സു​രേ​ശ​ൻ മേ​ലാ​ങ്കോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ.​എ​ൻ.​ബി​ന്ദു സ്വാ​ഗ​ത​വും എം.​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.