അ​റ​ക്കു​ള​ത്ത് നാ​ളെ അ​വി​ശ്വാ​സം
Sunday, January 20, 2019 10:38 PM IST
മൂ​ല​മ​റ്റം: പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സം നാ​ളെ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ലി​നെ​തി​രെ യൂ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം നാ​ളെ 11-നു ​ഇ​ടു​ക്കി ബി​ഡി​ഒ ടി.​സി. ഗോ​പാ​ല​ക്യ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കും. സി​പി​എ​മ്മും ബി​ജെ​പി​യും പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് മെം​ബ​ർ​മാ​ർ​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
ഡി​സി​സി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​റ​ക്കു​ള​ത്ത് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്. സി​പി​എം - നാ​ല്, സി​പി​എം പി​ന്തുണ​യു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ -ഒ​ന്ന്, ബി​ജെ​പി -ര​ണ്ട്, കോ​ണ്‍​ഗ്ര​സ്- മൂ​ന്ന്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​മൂ​ന്ന്, യു​ഡി​എ​ഫ് സ്വ​ത -ഒ​ന്ന്, സ്വ​ത​ന്ത്ര -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. അ​വി​ശ്വാ​സ​ത്തി​ൽ മൂ​ന്നു കോ​ണ്‍​ഗ്ര​സ്, ഒ​രു കേ​ര​ള കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് സ്വ​ത​ന്ത്ര ഒ​ന്ന് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ​ങ്ങ​ളാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.