ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​നം മാ​ത്ര​മാ​ണ് ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ അ​ജൻഡ: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, January 20, 2019 10:40 PM IST
മ​റ​യൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ​ഞ്ച​ന​യ്ക്കെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ന​യി​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷ​യാ​ത്ര​ക്ക് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ൽ​ക്ക​ട​വി​ൽ ഉ​ജ്വ​ല തു​ട​ക്കം. 26 വ​രെ നീ​ണ്ടു​നി​ല്ക്കു​ന്ന ര​ക്ഷാ​യാ​ത്ര പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക എ​ന്ന ഒ​റ്റ അ​ജ​ൻഡ മാ​ത്ര​മേ ഇ​ട​തു സ​ർ​ക്കാ​രി​നു​ള്ളൂ​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ബി​ജെ​പി​യെ ചെ​ന്നി​ത്ത​ല വെ​ല്ലു​വി​ളി​ച്ചു. മ​താ​ചാ​ര​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ഏ​റ്റ​വും​കൂ​ടു​ത​ൽ ബാ​ധി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യെ​യാ​ണ്. ഇ​തി​നെ​തി​രേ ഏ​റ്റ​വും​കൂ​ടു​ത​ൽ സ​മ​രം ന​ട​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യാ​ണ്.
കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ജീ​വി​തം താ​റു​മാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​നു പ​ക​ര​മാ​യി ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ച്ച് പു​തി​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു. യു​ഡി​എ​ഫ് കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ര​ട് വി​ഞ്ജാ​പ​നം ഇ​റ​ക്കി​യ​ത്. വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യി വ​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ ഒ​ന്നും പാ​ലി​ച്ചി​ല്ല. കേ​ര​ള​ത്തി​ലും ക​ർ​ഷ​ക​രു​ടെ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത​ള്ള​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
നി​വേ​ദി​ത പി. ​ഹ​ര​ന്‍റെ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ദി​ര ന​ഗ​റി​ലെ ര​ജ​നി കു​മാ​റി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​കെ. മ​ണി, ലാ​ലി വി​ൻ​സ​ന്‍റ്, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ഇ..​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, റോ​യ് കെ. ​പൗ​ലോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഫി​ലി​പ്പ് ജോ​സ​ഫ്, സി.​പി. മാ​ത്യൂ, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, മ​നോ​ജ്, ആ​ന്‍റ​ണി കു​ഴി​ക്ക​ത്ത്, ടോ​ണി തോ​മ​സ്, ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് തോ​മ​സ്, മു​രു​കേ​ശ​ൻ, ഉ​ഷ ഹെ​ൻ​ട്രി, ഡി. ​കു​മാ​ർ, മു​ത്തു കൃ​ഷ്ണ​ൻ, ആ​ൻ​സി ആ​ന്‍റ​ണി, എ​ൻ. ആ​രോ​ഗ്യ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നേ​ര​ത്തെ മ​റ​യൂ​ർ ടൗ​ണി​ലെ​ത്തി​യ ര​മേ​ശ് ചെ​ന്നി​ത്ത​ലയ്​ക്ക് പാ​ർ​ട്ടി ഓ​ഫി​സി​ൽ സ്വീ​ക​ര​ണം​ന​ല്കി. പൂ​ക്ക​ൾ​കൊ​ണ്ടു​ള്ള തൊ​പ്പി അ​ണി​യി​ച്ചു. തു​ട​ർ​ന്ന് കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​നു​മു​ൻ​പി​ൽ ആ​ര​തി ഉ​ഴി​ഞ്ഞ് തി​ല​കം ചാ​ർ​ത്തി സ്ത്രീ​ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്വീ​ക​രി​ച്ചു. ജി​ല്ലാ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് പ​ച്ച​ക്ക​റി മാ​ല​യും തൊ​പ്പി​യും അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. മ​റ​യൂ​രി​ലെ ക​ർ​ഷ​ക​നാ​യ ഗ​ണേ​ശ​ൻ ചി​ല്ല​റ​പ്പാ​റ പ​ച്ച​ക്ക​റി ഹാ​ര​വും അ​ണി​യി​ച്ചു.
ക​ർ​ഷ​ക ര​ക്ഷ​യാ​ത്ര​യു​ടെ ആ​ദ്യ​ദി​വ​സ​ത്തെ യാ​ത്ര നെ​ടു​ങ്ക​ണ്ട​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൽ​സ​ന്‍റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു, ഷാ​ജി പു​ള്ളോ​ലി​ൽ, തോ​മ​സ് രാ​ജ​ൻ, കെ.​ടി. മൈ​ക്കി​ൾ, എം.​ടി.​അ​ർ​ജു​ന​ൻ, കെ.​ബി. സെ​ൽ​വം, സ​ലിം​കു​മാ​ർ, എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ​ന്ധു​വി​ന്‍റെ നി​ര്യാ​ണം​മൂ​ലം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.