ദൈ​വ​ത്തോ​ടു ചേ​ർ​ന്നു​നി​ന്നാ​ൽ എ​ല്ലാം ല​ഭി​ക്കും: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, January 20, 2019 10:40 PM IST
കു​ണി​ഞ്ഞി: ദൈ​വ​ത്തോ​ട് ചേ​ർ​ന്നു​നി​ന്നാ​ൽ ന​മു​ക്കാ​വ​ശ്യ​മാ​യ​തെ​ല്ലാം ല​ഭി​ക്കു​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ടും ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ടു​മ​നു​ബ​ന്ധി​ച്ച് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൂ​ർ​വ പി​താ​ക്ക​ന്മാരു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഫ​ല​മാ​ണ് നാ​മി​ന്ന​നു​ഭ​വി​ക്കു​ന്ന ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ. ഈ ​ശ​താ​ബ്ദി​വ​ർ​ഷ​ത്തി​ൽ ദൈ​വം ന​ൽ​കി​യ ന​ൻ​മ​ക​ൾ​ക്ക് നാം ​ന​ന്ദി പ​റ​യ​ണം.
ഇ​ന്ന് വി​ശ്വാ​സ​ത്തി​നെ​തി​രാ​യി ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. ദൈ​വം കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ന​മ്മെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
നാം ​തി​ൻ​മ​യു​ടെ അ​ടി​മ​ക​ളാ​ക​രു​ത്. ഓ​രോ വി​ശു​ദ്ധ​രും ദൈ​വ​ഹി​തം നി​റ​വേ​റ്റി​യ​വ​രാ​ണ്. അ​വ​രു​ടെ മാ​തൃ​ക നാം ​പി​ന്തു​ട​ര​ണം. ഈ ​ശ​താ​ബ്ദി വ​ർ​ഷ​ത്തി​ൽ ദൈ​വ​ത്തോ​ടു കൂ​ടെ​യാ​യി​രു​ന്ന് കൂ​ടു​ത​ൽ ആ​ത്മീ​യ ഉ​ണ​ർ​വ് നാം ​പ്രാ​പി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ലോ​ഗോ​സ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ലോ​ഗോ​സ് പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ണി​ഞ്ഞി ഇ​ട​വ​കാം​ഗ​മാ​യ റോ​സ് മേ​രി​യെ ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു.
വി​കാ​രി ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ണ്ണി ആ​ന്‍റ​ണി വ​ട്ട​യ്ക്കാ​ട്ട്, കൈ​ക്കാ​ര​ൻ​മാ​രാ​യ വി​ൻ​സ​ന്‍റ് മാ​ത്യു മു​തി​ര​ചി​ന്തി​യി​ൽ, മാ​ത്യു സ്റ്റീ​ഫ​ൻ വ​ട്ട​യ്ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
തു​ട​ർ​ന്നു​ന​ട​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയ്സ് ജോർജ് എംപി മുഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.