കാ​ട്ടാ​ന​ഭീ​തി​യി​ൽ പീ​രു​മേ​ട് തോ​ട്ടാ​പ്പു​ര
Sunday, January 20, 2019 10:40 PM IST
പീ​രു​മേ​ട്: കാ​ട്ടാ​ന​ഭീ​തി​യി​ൽ പീ​രു​മേ​ട് തോ​ട്ട​പ്പു​ര നി​വാ​സി​ക​ൾ. ഒ​രാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യാ​യ തോ​ട്ട​പ്പു​ര നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
പീ​രു​മേ​ട് തോ​ട്ട​പ്പു​ര പ​റ​പു​ര​യ്ക്ക​ൽ ജോ​ഷി പോ​ളി​ന്‍റെ വീ​ടി​നു മു​ന്നി​ലെ മ​തി​ലും കൃ​ഷി​യി​ട​ങ്ങ​ളു​മാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ഏ​ലം, ക​വു​ങ്ങ്, വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​യി​ന​ങ്ങ​ളാ​ണ് മൂ​വ​ർ​സം​ഘ​മാ​യി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​യും ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ​ ചേ​ർ​ന്ന് ആ​ന​യെ തു​ര​ത്തു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ആ​ന​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
വ​നം​വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ വൈ​കി​യാ​ണ് എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മു​റി​ഞ്ഞ​പു​ഴ സെ​ക്ഷ​നു കീ​ഴി​ലു​ള്ള വ​നം​വ​കു​പ്പ് വാ​ഹ​നം പ​ക്ഷി സ​ർ​വേ​ക്കു​വേ​ണ്ടി കൊ​ണ്ടു​പോ​യ​തി​നാ​ലാ​ണ് വൈ​കി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. വാ​ഹ​നം ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ എ​ത്തി​യ​ത്.
ഇ​തി​നു സ​മീ​പ​ത്താ​യു​ള്ള സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും ഉ​ൾ​പ്പെ​ടെ പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​ട്ടാ​ന​ക​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. വ​ന​പാ​ല​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​ക​ളെ ഓ​ടി​ക്കു​ന്ന​ത്.
ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പും ഈ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ എ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ൻ ട​യ​റു​ക​ൾ ക​ത്തി​ച്ചും പ​ട​ക്കം പൊ​ട്ടി​ച്ചും കാ​വ​ൽ​നി​ൽ​ക്കു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും. ന​ഷ്ട​പ്പെ​ട്ട വി​ള​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​രം വ​നം​വ​കു​പ്പ് ന​ൽ​കാ​ത്ത​തും കൃ​ഷി​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ന​യെ വി​ര​ട്ടി ഓ​ടി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ​സേ​ന​യെ വ​നം​വ​കു​പ്പ് വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്ര​ിയി​ൽ വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വ​ന​ത്തി​ൽ കാ​ട്ടു​തീ തു​ട​രു​ന്ന​തി​നാ​ലാ​ണ് ആ​ന​ക​ൾ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.