യാത്രക്കാ​രെ കു​രു​ക്കി വാ​ഹ​ന പ​രി​ശോ​ധ​ന
Sunday, January 20, 2019 10:40 PM IST
അ​ടി​മാ​ലി: ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​ന്ന​ത്.
കൊ​ടും​വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് റോ​ഡി​നി​രു​വ​ശ​ത്തും വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​വി​ലെ​മു​ത​ൽ പാ​ർ​ക്കു​ചെ​യ്യു​ക​യാ​ണ്. റീ ​ടെ​സ്റ്റി​നാ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ശ​രാ​ശ​രി അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. ഏ​റ്റ​വും തി​ര​ക്കേ​റി​യ രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത്.
ഇ​രു​വ​ശ​ങ്ങ​ളി​ലും ഹെ​വി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്കി​റ​ങ്ങി​യാ​ണ് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​വാ​ത്ത​തു​മൂ​ലം അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ക​യാ​ണ്. ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.