ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കുന്ന പാ​ര​ന്പ​ര്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റേത്്: ശ​ശി ത​രൂ​ർ എം​പി
Sunday, January 20, 2019 10:40 PM IST
മൂ​ന്നാ​ർ: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നും സം​ര​ക്ഷി​ക്കു​ന്ന പാ​ര​ന്പ​ര്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​തെ​ന്നും വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും ശ​ശി ത​രൂ​ർ എം​പി. ജി​ല്ല​യി​ലെ കാ​ർ​ഷി​ക രം​ഗ​വും ക​ർ​ഷ​ക​രും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രേ​യും ക​ർ​ഷി​ക മേ​ഖ​ല​യേ​യും നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് മൂ​ന്നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ൽ ഭ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​യെ ജ​ന​ങ്ങ​ൾ രാ​ജ്യ​ത്തു​നി​ന്നും നീ​ക്കും. കേ​ര​ള​ത്തി​ലെ അ​വ​സ്ഥ​യും ഭി​ന്ന​മ​ല്ല. എ​ല്ലാ​രം​ഗ​ത്തു ത​ക​ർ​ച്ച​യാ​ണു​ള്ള​ത്. ഇ​വ​രു​ടെ പി​ടി​യി​ൽ​നി​ന്നും രാ​ജ്യ​ത്തെ​യും സം​സ്ഥാ​ന​ത്തെ​യും ര​ക്ഷി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യു​ക​യു​ള്ളെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.
ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന എ​ക്സ്പ്ലോ​ർ ഇ​ടു​ക്കി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ശ​ശി ത​രൂ​ർ മൂ​ന്നാ​റി​ൽ നി​ർ​വ​ഹി​ച്ചു.