നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Sunday, January 20, 2019 10:40 PM IST
രാ​ജാ​ക്കാ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജാ​ക്കാ​ട് എ​സ് സി, ​എ​സ്ടി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​ട​ത്തി.
പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ത​ട​യി​ടു​ന്ന​തി​നും ആ​ളു​ക​ളി​ൽ നി​യ​മ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു ക്ലാ​സ് ന​യി​ച്ചു.
സ്കൂ​ൾ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ ബേ​ബി​ലാ​ൽ, ജി​ഷി രാ​ജ​ൻ, മ​നോ​ജ് ക​ല​യ​ത്തോ​ലി​ൽ, പി.​സി. ര​വി​കു​മാ​ർ, ദി​പി​ൻ ര​ഞ്ച്, ര​മ​ണി, പി.​കെ. രാ​ജ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.