വ്യാ​പാ​ര​സം​ഘം രൂ​പീക​ര​ണ​ത്തി​നാ​യി കാ​ർ​ഷി​ക വി​ദ​ഗ്ധ​ർ അ​ഞ്ചു​നാ​ട്ടി​ൽ
Sunday, January 20, 2019 10:40 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വൈ​വി​ധ്യ​വി​ള​ക​ൾ ഇ​നി ഫാം ​ഷോ​പ്പി​യി​ലൂ​ടെ. മ​റ​യൂ​ർ ശ​ർ​ക്ക​ര, കാ​ന്ത​ല്ലൂ​ർ വെ​ളു​ത്തു​ള്ളി, ഉ​രു​ള​ക്കിഴ​ങ്ങ്, മ​ല്ലി, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത​ന്പ് തു​ട​ങ്ങി​യ​വ ഫാം ​ഷോ​പ്പി വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ വി​ല്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു.
എ​റ​ണാ​കു​ളം, ഇ​ടു​ക്കി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ൾ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, കൃ​ഷി​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാം ​ഷോ​പ്പി​യി​ലൂ​ടെ അ​ഞ്ചു​നാ​ട്ടി​ലെ വി​ള​ക​ൾ വി​ല്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, ഇ​ടു​ക്കി കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ​യും കൃ​ഷി​വ​കു​പ്പി​ലെ​യും വി​ദ​ഗ്ധ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്ത സെ​മി​നാ​ർ കാ​ന്ത​ല്ലൂ​ർ കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്നു. മ​റ​യൂ​ർ ശ​ർ​ക്ക​ര​യും കാ​ന്ത​ല്ലൂ​ർ വെ​ളു​ത്തു​ള്ളി​യും ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ​യു​ടെ​യും മ​റ്റു വി​ള​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​ണ് വി​ദ​ഗ്ധ സം​ഘം എ​ത്തി​യ​ത്.
രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ മ​റ​യൂ​ർ ശ​ർ​ക്ക​ര സു​ര​ക്ഷി​ത ഭ​ക്ഷ​ണം എ​ന്ന പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ലാ​ക​മാ​നം വ്യാ​പ​ക​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ എ​ന്നി​വി​ട​ങ്ങളിൽ​നി​ന്നും പ​ച്ച​ക്ക​റി​യും ശ​ർ​ക്ക​ര​യും സം​ഭ​രി​ക്കു​ന്ന വ്യാ​പാ​ര​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ഉ​ത്പാ​ദ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ക​ർ​ഷ​ക​ർ​ക്ക് ന​ല്കു​ന്ന​തി​നും ശ്ര​മി​ക്കും. കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല്ലി പൊ​ടി​ച്ച് പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വി​പ​ണ​നം ​ന​ട​ത്തും.
കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി റാ​ണി, എ​റ​ണാ​കു​ളം കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ പ്ര​ഫ. ഡോ. ​ഷി​നോ​ജ്, ഡോ. ​ജ​ല​ജ, ഡോ. ​പു​ഷ്പ​രാ​ജ്, ശാ​ന്ത​ന്പാ​റ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഡോ. ​സു​ധാ​ക​ർ, എം. ​ഗോ​വി​ന്ദ രാ​ജ്, പ്രി​യ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.