വ​രും​ത​ല​മു​റ​​യ്ക്കാ​യി മ​ണ്ണി​നെ സം​ര​ക്ഷി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, January 20, 2019 10:40 PM IST
ചെ​റു​തോ​ണി: മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണൊ​ലി​പ്പും​മൂ​ലം ഏ​റെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മു​ല്ല​ക്കാ​നം, കേ​ശ​മു​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണു​സം​ര​ക്ഷ​ണ പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ​യോ​ഗ​വും ക​ർ​ഷ​ക പ​രി​ശീ​ല​ന സെ​മി​നാ​റും ന​ട​ത്തി. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കാ​ലാ​വ​സ്ഥ​യി​ലും കൃ​ഷി​രീ​തി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ൽ സാ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും വി​ള​വി​നെ ബാ​ധി​ക്കു​ക​യും ചെ​യ്തു. മ​നു​ഷ്യ​രോ​ടൊ​പ്പം ഇ​ത​ര ജീ​വ​ജാ​ല​ങ്ങ​ളും ഭൂ​മി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്.
ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ദോ​ഷ​മാ​യി ഭ​വി​ക്കു​ന്ന രാ​സ​വ​ള കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി മ​ണ്ണി​നെ വ​രും​ത​ല​മു​റ​യ​യ്ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ക​ല്ലു​ക​യ്യാ​ല നി​ർ​മാണം, മ​ഴ​ക്കു​ഴി നി​ർ​മാണം, പു​ൽ​ക്കൃ​ഷി, മ​ര​ത്തൈ ന​ടീ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മേ​ൽ​മ​ണ്ണ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നും മ​ണ്ണി​ന്‍റെ ക്ഷാ​ര - അം​മ്ല ഗു​ണ​ങ്ങ​ൾ മ​ന​സിലാ​ക്കി വ​ള​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ന്ന​തി​നും മി​ക​ച്ച വി​ള​വി​ലേ​ക്ക് ക​ർ​ഷ​ക​രെ ന​യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും സെ​മി​നാ​റി​ൽ ച​ർ​ച്ച ന​ട​ന്നു.
വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ജോ ത​ട​ത്തി​ൽ, ടോ​മി ജോ​ർ​ജ്, കെ.​എം. ജ​ലാ​ലു​ദീ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ണ്‍​രാ​ജ്, എ​ൻ. സു​രേ​ന്ദ്ര​ൻ, എ​ൻ. വാ​സ​ന്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.