പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും ഉ​പ​ക​ര​ണ വി​ത​ര​ണ​വും
Sunday, January 20, 2019 10:56 PM IST
പു​ളി​ക്കീ​ഴ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ചാ​ത്ത​ങ്കേ​രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും ഉ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 പ​ദ്ധ​തി​യി​ൽ 14.5 ല​ക്ഷം രൂ​പ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യും ന​ല്കി ന​ട​പ്പാ​ക്കു​ന്ന സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി കി​ട​പ്പി​ലാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് അ​ഡ്ജ​സ്റ്റ​ബി​ൾ ബെ​ഡ്, വീ​ൽ​ചെ​യ​ർ, വാ​ക്കിം​ഗ് സ്റ്റി​ക്ക്, ക​മ്മോ​ഡ് ചെ​യ​ർ, വാ​ട്ട​ർ ബെ​ഡ്, എ​യ​ർ ബെ​ഡ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം, നി​ര​ണം, ക​ട​പ്ര, കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ട​പ്പി​ലാ​യ 30 രോ​ഗി​ക​ൾ​ക്ക് അ​ഡ്ജ​സ്റ്റ​ബി​ൾ ബെ​ഡ് വി​ത​ര​ണം ചെ​യ്തു. ചാ​ത്ത​ങ്കേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ​ത്മ​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചാ​ത്ത​ങ്കേ​രി സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​നി​താ കു​മാ​രി, ഏ​ലി​യാ​മ്മ തോ​മ​സ്, സൂ​സ​മ്മ പൗ​ലോ​സ്, ബി​നി​ൽ കു​മാ​ർ, അ​നി​ൽ മേ​രി ചെ​റി​യാ​ൻ, ഈ​പ്പ​ൻ കു​ര്യ​ൻ, റേ​ച്ച​ൽ തോ​മ​സ്, എം.​ബി. നൈ​നാ​ൻ, സ​ന്ദീ​പ് കു​മാ​ർ, സി. ​സ​ന്തോ​ഷ്, മ​റി​യാ​മ്മ ശാ​മു​വേ​ൽ, സ​തീ​ഷ്, ആ​ർ. മ​ധു​കു​മാ​ർ, സു​ധീ​ഷ് ജി. ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.