ഡോ.​സു​നി​ലി​ന്‍റെ 119-ാമ​ത്തെ വീ​ട് സു​പ്ര​ഭ​യ്ക്കും മ​ക​ൾ​ക്കും
Sunday, January 20, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​പ​ദ്ധ​തി​യി​ലെ 119-ാമ​ത്തെ വീ​ട് ഏ​നാ​ത്ത് മെ​തു​കു​മ്മേ​ൽ കു​ട​വ​ന​പ​ടി​ഞ്ഞാ​റ്റേ​തി​ൽ സു​പ്ര​ഭ​യ്ക്ക്. വി​ധ​വ​യാ​യ സു​പ്ര​ഭ​യും ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച മ​ക​ളും കൊ​ച്ചു​മ​ക​ളു​മാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ലെ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വീ​ടി​ന്‍റ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​നം ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ണ്‍ തോ​മ​സ് താ​മ​ര​വേ​ലി​ൽ നി​ർ​വ​ഹി​ച്ചു.

സു​പ്ര​ഭ​യു​ടെ വീ​ട് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പൊ​ളി​ഞ്ഞു​വീ​ണ​തി​നേ തു​ട​ർ​ന്ന് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഡോ.​സു​നി​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തി​ൽ 680 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ട് നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ചു.

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വെ​ങ്കി​ട​ശ​ർ​മ, സ​ന്തോ​ഷ് എം. ​സാം, കെ.​പി. ജ​യ​ലാ​ൽ, ജോ​ണ്‍ ജേ​ക്ക​ബ്, സോ​മോ​ൾ ജ​യിം​സ്, സു​ജ അ​ജി, ഷീ​ബ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഡോ.​സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​തു ന​ൽ​കു​ന്ന മൂ​ന്നാ​മ​ത്തെ വീ​ടാ​ണി​ത്.