കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം
Sunday, January 20, 2019 10:56 PM IST
കോ​ട്ടാ​ങ്ങ​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി.
പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ 1.24കോ​ടി രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 34.23 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 91000 രൂ​പ​യും പ​തി​നാ​ലാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ 57.65 ല​ക്ഷം രൂ​പ​യും മെ​യി​ന്റ​ന​ന്‍​സ് ഗ്രാ​ന്‍​ഡ് റോ​ഡ് ഇ​ന​ത്തി​ല്‍ 43.64 ല​ക്ഷം രൂ​പ​യും നോ​ണ്‍​റോ​ഡ് ഇ​ന​ത്തി​ല്‍ 27.8 ല​ക്ഷം രൂ​പ​യും ല​ഭ്യ​മാ​യി​ട്ടു​ള്ള മ​റ്റ് ഫ​ണ്ടു​ക​ളും ഉ​ള്‍​പ്പെ​ടെ 3.33 കോ​ടി രൂ​പ അ​ട​ങ്ക​ലു​ള്ള പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
ഉ​ത്പാ​ദ​ന​മേ​ഖ​ലി​ല്‍ 13 പ​ദ്ധ​തി​ക​ളും സേ​വ​ന​മേ​ഖ​ല​യി​ല്‍ 48 പ​ദ്ധ​തി​ക​ളും
പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ല്‍ 39 പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റ് പ​ദ്ധ​തി​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കൃ​ഷി, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം, വ​നി​ത ഘ​ട​ക​പ​ദ്ധ​തി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​ യ​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.