മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ്ര​വേ​ശ​നം
Sunday, January 20, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ റ​സി​ഡ​ൻ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ജ​ന​റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം ഇ​ടു​ക്കി, പൂ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ആ​ർ​എ​സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ കു​ടും​ബ​വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യി​ൽ കു​ട്ടി​യു​ടെ പേ​ര്, ര​ക്ഷി​താ​വി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍, സ​മു​ദാ​യം, വാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ പ​ഠി​ക്കു​ന്ന സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. അ​പേ​ക്ഷ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ്, റാ​ന്നി എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 10ന​കം ന​ൽ​ക​ണം. ഫോ​ണ്‍: 04735227703.