ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഇ​ന്ന്
Sunday, January 20, 2019 10:59 PM IST
അ​ടൂ​ർ: അ​വി​ശ്വാ​സ​ത്തി​ലൂ​ടെ സി​പി​എം പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യ ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്കും ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും ഇ​ന്നു തെ​ര​ഞ്ഞെ​ടു​ക്കും.
പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ പ്ര​സ​ന്ന വി​ജ​യ​കു​മാ​റി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം സി​പി​എ​മ്മി​ലെ ഒ​രു​വി​ഭാ​ഗം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ പാ​സാ​കു​ക​യാ​യി​രു​ന്നു.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടി.​ഡി. സ​ജി​ക്കെ​തി​രെ​യും അ​വി​ശ്വാ​സം വ​ന്നെ​ങ്കി​ലും അ​തു പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്പേ അ​ദ്ദേ​ഹം രാ​ജി​വ​ച്ചു.17 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫി​ന് ഒ​ന്പ​തം​ഗ​ങ്ങ​ളും യു​ഡി​എ​ഫി​ന് ഏ​ഴു പേ​രു​മാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് ഒ​രു അം​ഗ​വു​മു​ണ്ട്. പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ​ത്തെ സി​പി​എ​മ്മി​ലെ ഷൈ​ല റെ​ജി​യും ബാ​ബു ച​ന്ദ്ര​നും പി​ന്തു​ണ​ച്ചു. ഇ​തോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.
പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി സി​പി​എ​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​വി​ശ്വാ​സ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ര​ണ്ട​ര വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ഷൈ​ല റെ​ജി​ക്ക് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ന​ൽ​കാ​മെ​ന്ന തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​താ​യാ​ണ് വി​മ​ത​രു​ടെ ആ​രോ​പ​ണം.
ഡി​സം​ബ​ർ 29ന് ​അ​വി​ശ്വാ​സം പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്പാ​യി പ്ര​സി​ഡ​ന്‍റി​നെ രാ​ജി​വ​യ്പി​ക്കാ​ൻ സി​പി​എം ന​ട​ത്തി​യ ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല.
വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ഇ​ല്ലാ​ത്ത ധാ​ര​ണ​യു​ടെ പേ​രി​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ ്പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ എ​ടു​ത്ത​ത്. അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച ര​ണ്ടം​ഗ​ങ്ങ​ളും പാ​ർ​ട്ടി നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച​താ​യും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സ​ന്ന പാ​ർ​ട്ടി​ക്കു ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​ന്നു ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​യ സി​പി​എ​മ്മി​ലെ ഷൈ​ല റെ​ജി​യെ പ്ര​സി​ഡ​ന്‍റു സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് യു​ഡി​എ​ഫ് നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തി​ലൂ​ടെ യു​ഡി​എ​ഫി​ലെ ശോ​ശാ​മ്മ തോ​മ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​യ ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 13 അം​ഗ ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫ് - ഏ​ഴ്, എ​ൽ​ഡി​എ​ഫ് - ആ​റ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ലെ കെ. ​ദി​നേ​ശ് എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്കു കൂ​റു​മാ​റി​യ​തോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. എ​ൽ​ഡി​എ​ഫ ്പി​ന്തു​ണ​യി​ൽ ദി​നേ​ശ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ കു​ഞ്ഞു​കോ​ശി പോ​ൾ മൂ​ന്നു​വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ദി​നേ​ശ് എ​ൽ​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന​ത്. യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​വും ദി​നേ​ശി​ന് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ഭി​ക്കു​മാ​യി​രു​ന്നു. ദി​നേ​ശി​ന്‍റെ പി​ന്തു​ണ​യി​ൽ എ​ൽ​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷ​മു​ണ്ട്. സി​പി​എം ത​ന്നെ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കും.

പു​റ​മ​റ്റ​ത്ത് ഇ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്

പു​റ​മ​റ്റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ രാ​ജു പു​ളി​മൂ​ട് പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.