കോ​യി​പ്രം റ​ന്പുട്ടാ​ൻ തോ​ട്ട​വി​ള സൗ​ഹൃ​ദ​ ബ്ലോ​ക്കാ​ക്കും: പ്ര​സി​ഡ​ന്‍റ്
Sunday, January 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന​ന്ത​ര കാ​ർ​ഷി​ക സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഹ​രി​ത മേ​ഖ​ല​യാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​യി​പ്ര​ത്തെ റ​മ്പൂ​ട്ടാ​ൻ തോ​ട്ട​വി​ള സൗ​ഹ്യ​ദ ബ്ലോ​ക്കാ​ക്കി മാ​റ്റാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നു പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കൃ​ഷി​വ​കു​പ്പ്, കൃ​ഷി​ഭ​വ​നു​ക​ൾ, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ക്കും തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലും പ​മ്പാ തീ​ര​ത്തും വ​ന്ന​ടി​ഞ്ഞ എ​ക്ക​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഏ​ല്പി​ച്ച് ആ​ഘാ​ത​ത്തെ​പ്പ​റ്റി പ​ഠി​ച്ച് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ 123.67 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള​ള കോ​യി​പ്രം ബ്ലോ​ക്കി​ലെ കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ർ, ഇ​ര​വി​പേ​രൂ​ർ, പു​റ​മ​റ്റം, അ​യി​രൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം റ​മ്പൂ​ട്ടാ​ൻ വി​ള​വെ​ടു​ക്കു​ന്ന​ത്.
കു​റി​യ​ന്നൂ​ർ പോ​ലെ​യു​ള്ള പ്ര​ദേ​ശ​ത്തെ മ​ൺ​ഘ​ട​ന ഇ​തി​ന് ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ചെ​ടി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കും.
മി​ക​ച്ച മാ​തൃ​കാ​ത്തോ​ട്ടം ക​ണ്ടെ​ത്താ​ൻ മ​ത്സ​രം ന​ട​ത്തും. റ​മ്പു​ട്ടാ​നു പു​റ​മെ മാം​ഗോ​സ്റ്റീ​ൻ, ജാ​തി, ഗ്രാ​മ്പൂ തു​ട​ങ്ങി​യ വി​ള​വു​ക​ളു​ടെ സാ​ധ്യ​ത​ക​ളും പ​രീ​ക്ഷി​ക്കും. വ​രാ​ച്ചാ​ൽ വി​ള​ക​ളു​ടെ സാ​ധ്യ​ത​ക​ളും പ​രീ​ക്ഷി​ക്കും.
പു​ല്ലാ​ട​ൻ ക​പ്പ​യു​ടെ ക്യ​ഷി വ്യാ​പ​ക​മാ​ക്കാ​നും പു​ല്ലാ​ട് ക​പ്പ​യ്ക്ക് ഭൗ​മ​സൂ​ചി​കാ​പ​ദ​വി നേ​ടാ​നും ശ്ര​മി​ക്കും. കോ​മാ​ട​ൻ തെ​ങ്ങു​പോ​ലെ പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന​താ​യ വി​ള​ക​ൾ പ്ര​ച​രി​പ്പി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. പ​മ്പാ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ശ്ര​മം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട് തോ​ടു​ക​ളും കൈ​വ​ഴി​ക​ളും കൈ​ത്തോ​ടു​ക​ളും ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ണ്ടെ​ടു​ത്ത് പേ​രും ന​മ്പ​റും സ​ഹി​തം ബോ​ർ​ഡ് സ്ഥാ​പി​ച്ച് സം​ര​ക്ഷി ക്കു​ന്ന എ​ന്‍റെ തോ​ട് നാ​ട്ടു​കൂ​ട്ടം എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള വാ​ർ​ക്ക കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ സൗ​രോ​ർ​ജ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​ത തേ​ടും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​പാ​ടി​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക​പ്പ്, പേ​പ്പ​ർ ക​പ്പ്, പേ​പ്പ​ർ വാ​ഴ​യി​ല, പ്ലേ​റ്റും പി​ഞ്ഞാ​ണ​വും ഇ​ല​യും മ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നും പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു .