കു​ന്പ​ളാം​പൊ​യ്ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Sunday, January 20, 2019 10:59 PM IST
കു​ന്പ​ളാം​പൊ​യ്ക: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കൊ​ടി​യേ​റി.വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​ൺ തു​ണ്ടി​യ​ത്ത് കൊ​ടി​യേ​റ്റി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ.​വ​ർ​ഗീ​സ് വി​ള​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ക​ൺ​വ​ൻ​ഷ​ൻ. ഫാ.​മാ​ത്യു പേ​ഴും​മൂ​ട്ടി​ൽ, ഫാ.​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ക​ൺ​വ​ൻ​ഷ​നു ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ നേ​തൃ​ത്വം ന​ൽ​കും. 23നു ​രാ​വി​ലെ 6.45ന് ​കു​ർ​ബാ​ന. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. രൂ​പ​ത കോ ​അ​ഡ​ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ ഐ​റേ​നി​യോ​സ് അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം ക​ൺ​വ​ൻ​ഷ​ൻ. 24നു ​വൈ​കു​ന്നേ​രം കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം.25നു ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ റാ​സ. 26നു ​വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, ആ​റി​ന് ആ​ചാ​ര്യ​വ​ന്ദ​നം, ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​കം. 27നു ​രാ​വി​ലെ 8.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ജീ​വ​കാ​രു​ണ്യ ഫ​ണ്ട് വി​ത​ര​ണം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്.