പോ​ലീ​സ് പേ​ടി​മാ​റാ​ൻ കു​ട്ടി​ക​ളു​ടെ സ്റ്റേഷൻ സ​ന്ദ​ർ​ശ​നം
Sunday, January 20, 2019 11:06 PM IST
നെന്മാ​റ: കു​ട്ടി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പോ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള പേ​ടി​യും തെ​റ്റി​ദ്ധാ​ര​ണ​യും മാ​റ്റു​ന്ന​തി​നും പാ​ഠ​പു​സ്ത​ക​ത്തി​ലെ പോ​ലീ​സ്സേ​ന​യേ​യും സ്റ്റേ​ഷ​നെ​യും നേ​രി​ൽ കാ​ണു​ന്ന​തി​നു​മാ​യി പ​ല്ലാ​വൂ​ർ ഗ​വ എ​ൽ പി ​സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളെ​യും കൂ​ട്ടി അ​മ്മ​മാ​രും ടീ​ച്ച​ർ​മാ​രും കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഹെ​ഡ്മാ​സ്റ്റ​ർ എ. ​ഹാ​റൂ​ണ്‍ എം​പി​ടി​എ പ്ര​സി​ഡ​ണ്ട് എ​സ്. ജ​യ അ​ധ്യാ​പി​ക​മാ​രാ​യ ടി. ​വി. പ്ര​മീ​ള സു​ജ, സം​ഗീ​ത ,സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി
അ​മ്മ​ക്കൂ​ട്ട് പ്രീ ​പ്രൈ​മ​റി സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ളി​പ്പാ​ട്ടം പാ​ഠ​പു​സ്ത​ക​ത്തി​ലെ തീം ​പ​രി​ച​യ​പ്പെ​ടാ​നാ​ണ് ഈ ​പ​ഠ​ന​യാ​ത്ര. കു​ട്ടി​ക​ളും അ​മ്മ​മാ​രും ടീ​ച്ച​ർ​മാ​രും ആ​ദ്യ​മാ​യാ​ണ് സ്റ്റേ​ഷ​ൻ കേ​റു​ന്ന​ത് സ്റ്റേ​ഷ​ൻ മു​ഴു​വ​ൻ ചു​റ്റി​ക്ക​ണ്ട് പോ​ലീ​സു​കാ​ർ ന​ൽ​കി​യ സ​ൽ​ക്കാ​ര​വും സ​മ്മാ​ന​വും കൈ​പ്പ​റ്റി സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത് . കൊ​ല്ല​ങ്കോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി. സു​ധീ​ഷ് കു​മാ​ർ സി ​പി ഒ ​മാ​രാ​യ എ​സ്. ജി​ജോ ,വി. ​രാ​മ​ൻ, വി. ​ക​ലാ​ധ​ര​ൻ, എം. ​സു​ജീ​ഷ് , ആ​ർ രാ​ജേ​ഷ് , ശ്രീ​ജി, സി​റാ​ജ് സ്റ്റേ​ഷ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി.