മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളുടെ വി​ത​ര​ണം
Sunday, January 20, 2019 11:06 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 20 യ​തീം​ഖാ​ന വാ​ർ​ഡി​ലെ ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മൂ​ന്നു പേ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പാ​ല​ക്കാ​ട് എം.​പി എം.​ബി രാ​ജേ​ഷി​ന്‍റെ ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ടു വാ​ഹ​ന​വും അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു വാ​ഹ​ന​വു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ള്ളി​പ്പെ​റ്റ ഹൈ​ദ്രു എ​ന്ന കു​ഞ്ഞി​പ്പു, ബ​ഷീ​ർ അ​രി​പ്പ​ൻ, തോ​ണി​ക്ക​ട​വ​ൻ യാ​സി​ർ എ​ന്നി​വ​ർ​ക്കാ​ണ് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. പ​രി​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ കെ.​ടി.​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. യ​ഹി​യ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

തു​ല്യ​താ ക്ലാ​സ് ഉ​ദ്ഘാ​ട​നം

കു​മ​രം​പു​ത്തൂ​ർ: കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ക്ഷ​ര​താ​മി​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ​ക്ലാ​സും പ​ത്താം​ത​രം തു​ല്യ​താ ക്ലാ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഉ​ഷ, കെ.​പി.​ഹം​സ, കെ.​പി.​റം​ല, അ​ബ്ദു​ൾ അ​സീ​സ്, കെ.​ഷെ​രീ​ഫ്, അ​ബു വാ​റോ​ട​ൻ, വി​ശ്വേ​ശ്വ​രി, ഭാ​സ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.