അ​ഹ​ല്യ സ​മ്മ​ർ​ക്യാ​ന്പ് ഏപ്രിലിൽ
Sunday, January 20, 2019 11:06 PM IST
പാ​ല​ക്കാ​ട്: അ​ഹ​ല്യ സ​മ്മ​ർ ക്യാ​ന്പി​ന്‍റെ ര​ണ്ടാം അ​ധ്യാ​യം പു​ഴ​യാ​ളി എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കും. മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ന​മ്മു​ടെ പു​ഴ​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളു​മ​റി​ഞ്ഞ് കു​ട്ടി​ക​ൾ അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ൽ അ​ഞ്ചു​ദി​ന​രാ​ത്ര​ങ്ങ​ൾ ആ​ടി​പ്പാ​ടും. 12 വ​യ​സു​മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും കാ​ന്പി​ൽ പ്ര​വേ​ശ​നം. 1000 രൂ​പ​യാ​ണ് അ​ഞ്ചു​ദി​വ​സ​ത്തേ​യ്ക്കു​ള്ള ക്യാ​ന്പ് ഫീ. ​ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു.​അ​ഹ​ല്യ ഹെ​രി​റ്റേ​ജ് വി​ല്ലേ​ജ്.​ഒ​ആ​ർ​ജി.​ര​ജി​സ്റ്റ​ർ അ​ക്കാ​ദ​മി​ക്സ് എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ല​ഭി​ക്കു​ന്ന ഫോം ​ഓ​ണ്‍​ലൈ​നാ​യി പൂ​രി​പ്പി​ച്ച് അ​യ​യ്ക്കു​ക. സം​ശ​യ​ങ്ങ​ൾ വ​ന്നാ​ൽ 8921 825 733 എ​ന്ന ന​ന്പ​റി​ലേ​ക്കു വി​ളി​ക്കാം.

ഗു​പ്ത​ൻ സേ​വ​ന​സ​മാ​ജം യോ​ഗം

ശ്രീ​കൃ​ഷ്ണ​പു​രം: ഗു​പ്ത​ൻ സേ​വ​ന​സ​മാ​ജം ശ്രീ​കൃ​ഷ്ണ​പു​രം മേ​ഖ​ല യോ​ഗം ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ ക​ല്ലം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​കൃ​ഷ്ണ​ൻ ഗു​പ്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കു​ട്ടി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പു​ന​ത്തി​ൽ ജ​യ​കൃ​ഷ്ണ​ൻ, പാ​ലം​കു​ഴി മ​ണി​ക​ണ്ഠ​ൻ, രാ​ജേ​ന്ദ്ര​കു​മാ​ർ, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, രാ​മ​ൻ​കു​ട്ടി, കു​ട്ട​ൻ, പ്ര​ശാ​ന്ത് കു​റ്റി​ച്ചി​റ, പി. ​മു​ര​ളീ​കൃ​ഷ്ണ​ൻ, ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ശ​ങ്ക​ര​ൻ​കു​ട്ടി ഗു​പ്ത​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.