പു​ഴ​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Sunday, January 20, 2019 11:08 PM IST
ത​ച്ച​ന്പാ​റ: ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ക​ണ്ണോ​ടി പു​ഴ​യി​ലേ​ക്ക് യാ​ത്ര​യും പു​ഴ​പ​ഠ​ന​വും ന​ട​ത്തി. ഇ​വ​ർ പു​ഴ​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ്ര​ള​യാ​ന​ന്ത​രം പു​ഴ​യ്ക്ക് സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കി. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​സാ​ദ്, അ​ധ്യാ​പ​ക​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ചി​ത്ര,സി​ബി, ലീ​ഡ​ർ​മാ​രാ​യ സു​ജി​ത്ത്, സം​ഗീ​ത, അ​ഭി​മ​ന്യൂ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐആ​ർടിസി​യി​ൽ ശി​ല്പ​ശാ​ല

പാ​ല​ക്കാ​ട്: ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ​രീ​തി​ശാ​സ്ത്രം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു ദി​വ​സ​ത്തെ വ​ർ​ക്ക്ഷോ​പ്പ് 25, 26 തീ​യ​തി​ക​ളി​ൾ മു​ണ്ടൂ​രി​ലു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെ​ന്‍റ​ർ (ഐ.​ആ​ർ.​ടി.​സി.) യി ​വ​ച്ച് ന​ട​ത്തു​ന്നു​ണ്ട്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ്യ​തി 22. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ണ്‍ : 0491-2832324, 2832663.