വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക്യാ​ന്പ്
Sunday, January 20, 2019 11:08 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​ന്പ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ജി​ത്ത് പ​ട്ടാ​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​നാ​യി. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച വ​ല്ല​ങ്ങി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹേ​ഷ്, ദേ​വ​ൻ,രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​ലാ​പ്പ​റ്റ യൂ​ണി​റ്റം​ഗം ജോ​മോ​ന് ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ന​ൽ​കി. അ​ഗ​ളി യൂ​ണി​റ്റി​ലെ വ്യാ​പാ​രി ബ​ഷീ​ർ മാ​ടാ​ല​യെ ആ​രം​ഭി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ, ഹ​മീ​ദ് ചെ​ർ​പ്പു​ള​ശേ​രി ,ഹ​രി​ദാ​സ് വ​ല്ല​ങ്ങി, ലി​യാ​ഖ​ത്ത​ലി,ബാ​സി​ത് മു​സ്്ലിം, ര​മേ​ഷ് , പൂ​ർ​ണി​മ, ഷ​ബീ​ർ ചാ​ലി​ശേ​രി പ്ര​സം​ഗി​ച്ചു.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം

മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്്ലിം യൂ​ത്ത് ലീ​ഗ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു. മൂ​ന്നു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം.​സി.​സി യൂ​ണി​റ്റു​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യി. പൊ​ൻ​പാ​റ കോ​യ​ക്കു​ട്ടി, ആ​ലി​പ്പു, നാ​സ​ർ പാ​താ​ക്ക​ൽ, നൗ​ഫ​ൽ ക​ള​ത്തി​ൽ, എം.​കെ. സു​ബൈ​ദ, കെ.​സി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.