കാ​ട്ടു​പ​ന്നി​ശ​ല്യ​ത്തി​നെ​തി​രേ യു​വാ​ക്ക​ളു​ടെ പ്ര​തി​രോ​ധം
Sunday, January 20, 2019 11:08 PM IST
വ​ണ്ടി​ത്താ​വ​ളം: മ​രു​ത​ന്പാ​റ മേ​ഖ​ല​യി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ൾ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്ത്.
രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ച് ഇ​രു​ന്പു​പാ​ട്ട​ച​ക​ളി​ൽ കൊ​ട്ടി​ശ​ബ്ദ​മു​ണ്ടാ​ക്കി​യും ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് പ​ന്നി​ക്കൂ​ട്ട​ത്തെ തു​ര​ത്താ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
അ​ണ്ട​യാ​ല​ക്ക​ളം, ന​ന്പൂ​രി​ച്ച​ള്ള, മ​രു​ത​ന്പാ​റ, ക​ര​യ്ക്ക​ല കു​ള​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ന്നി​കൂ​ട്ടം വ​യ​ലു​ക​ളി​ലി​റ​ങ്ങി ഉ​ഴു​തു​മ​റി​ച്ച് നാ​ശം വി​ത​ക്കു​ന്ന​ത്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ത​നി​ച്ചു റോ​ഡി​ൽ ന​ട​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
വ​യ​ലു​ക​ളി​ൽ തു​ണി​യും പോ​ളി​ത്തീ​ൻ പേ​പ്പ​ർ സ്ഥാ​പി​ച്ചും ന​ട​ത്തി​യ പ്ര​തി​രോ​ധം പ​ന്നി​കൂ​ട്ടം ത​ക​ർ​ത്ത​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ വീ​പ്പ​ക​ളി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി പ​ന്നി​ക്കൂ​ട്ട​ത്തെ ഓ​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്താ​നൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.