മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂടുതൽ കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കണമെന്ന ആവശ്യം ശക്തം
Sunday, January 20, 2019 11:08 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ നി​ന്നും മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ജി​ല്ല​യി​ലെ മി​ക​ച്ച ഡി​പ്പോ​ക​ളി​ൽ ഒ​ന്നാ​യ മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ൽ നി​ന്നും മ​ല​യോ​ര​കു​ടി​യേ​റ്റ​മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ച്ചോ​ല, പൂ​ഞ്ചോ​ല, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ലാ​ണ് അ​ധി​ക​സ​ർ​വീ​സു​ക​ളു​ടെ ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ദി​നം പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന മ​ല​യോ​ര കു​ടി​യേ​റ്റ നി​വാ​സി​ക​ളു​ടെ ഗ​താ​ഗ​ത പ്ര​ശ്ന​മാ​ണ്ഇ​തു​മൂ​ലം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക.
രാ​ത്രി​കാ​ല​ത്തും മ​റ്റു​മാ​യു​ള്ള യാ​ത്രാ​ദു​രി​തം ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ണ്.
ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​വാ​ൻ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ​മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ. ആ​ദി​വാ​സി മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി​യി​ലേ​ക്കും മ​ല​യോ​ര​കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം ഇ​വി​ടെ​യു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര, അ​ല​ന​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്കും ബ​സ് സ​ർ​വീ​സു​ക​ളു​ടെ​യും കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം​കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.